അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റിലും ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ആതിഥേയരായ ബംഗ്ലദേശിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ സ്ഥാനമുറപ്പിക്കുയാണുണ്ടായത്. ദുബായില്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലദേശിനെ അവസാന പന്തില്‍ വീഴ്ത്തിയ ഇന്ത്യയുടെ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധത്തിലാണിത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 49.3 ഓവറില്‍ 172 റണ്‍സ് നേടുകയായിരുന്നു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 46.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതിന് ശേഷം വെള്ളിയാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാന്ശ്രീലങ്ക രണ്ടാം സെമി മത്സരത്തില്‍ വിജയിക്കുന്ന ടീമുമായിട്ടാണ് ഇന്ത്യ ഫൈനലില്‍ കളിക്കുക.
Discussion about this post