വ്യപാരരംഗത്തെ മുന്‍നിര ഇ-കോമേഴ്സ് കമ്പനിയായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിവരങ്ങള്‍ പുറത്ത് വിട്ടു . ചില ഉത്പ്പന്നങ്ങളുടെ വിലവിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ഫാഷന്‍ സാധനങ്ങള്‍ 90 ശതമാനം വരെ ഇളവു ലഭിക്കും . അതോടൊപ്പം തന്നെ 15 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കിയിട്ടുണ്ട് .
ഒക്ടോബര്‍ 10 മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത് . ഇതേ ദിവസം തന്നെ ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യന്‍ സെയിലും ആരംഭിക്കും .ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വ്യത്യസ്തമായി ആദ്യദിവസം തന്നെ എല്ലാ വിഭാഗങ്ങളിലെ ഉത്പനങ്ങളുടെയും വില്പന ആമസോണില്‍ ആരംഭിക്കും . പ്രൈം മെമ്പര്‍ഷിപ്പുള്ള അംഗങ്ങള്‍ക്ക് സാധാരണ ഉപഭോതാക്കളെക്കാള്‍ മുന്‍പ് തന്നെ ഓഫര്‍ , ഡീലുകള്‍ ലഭ്യമാകും .
ഒക്ടോബര്‍ 10 നു തന്നെ ആമസോണിനും , ഫ്ലിപ്കാര്‍ട്ടിനും തിരിച്ചടി നല്‍കുവാന്‍ വമ്പന്‍ ഓഫര്‍ നല്‍കുകയാണ് പേ.ടി.എമ്മും . ഒക്ടോബര്‍ ഒമ്പത് മുതല്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഓഫറുകളില്‍ മൊബൈല്‍ ഫോണുകള്‍ , ക്യാമറകള്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും . ഐസിഐസിഐ ക്രെഡിറ്റ്‌കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ലഭിക്കും . ഇതിനോടൊപ്പം തന്നെ ഒരു രൂപയ്ക്ക് ഉത്പനങ്ങള്‍ ഫ്ലാഷ്സെയില്‍ വഴി വില്‍ക്കുകയും ചെയ്യും .
സ്മാര്‍ട്ട് ഫോണുകള്‍ക്ക് 12000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും . നോ കോസ്റ്റ് ഇ.എം.ഐ , എക്സ്ചേഞ്ച് ഓഫറുകള്‍ മുതലായവയും പേ.ടി.എം മഹാ ക്യാഷ്ബാക്ക് സെയിലില്‍ ലഭിക്കും .
ആമസോണില്‍ ലിസ്റ്റ് ചെയ്ത ചില സ്മാര്‍ട്ട് ഫോണുകളുടെ ഓഫര്‍ വില
- ഓണർ 7എക്സ് 9,999 രൂപ (13,999 രൂപ)
- സാംസങ് ഓൺ5 പ്രോ 5,990 രൂപ (7,990 രൂപ)
- സാംസങ് ഗ്യാലക്സി എസ്9 42,990 രൂപ (62,500 രൂപ)
- വാവെയ് പി20 ലൈറ്റ് 15,999 രൂപ (22,999 രൂപ)
- വൺപ്ലസ് 6 29,999 രൂപ (34,999 രൂപ)
- സാംസങ് എ8പ്ലസ് 23,990 രൂപ (41,900 രൂപ)
Discussion about this post