മസ്ക്കറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 9-0 എന്ന സ്കോറില്‍ പരാജയപ്പെടുത്തി. ഇതിന് മുമ്പ് ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ജപ്പാനായിരുന്നു സ്വര്‍ണ്ണം നേടിയത്.
ഇന്ത്യയുടെ ലളിത് ഉപാദ്ധ്യായ്, ഹര്‍മന്‍പ്രീത് സിംഗ്, മന്ദീപ് സിംഗ്, ഗുര്‍ജന്ത് സിംഗ്, കൊത്തജിത് സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
ആദ്യത്തെ രണ്ട് ക്വാര്‍ട്ടറുകളിലായി ഇന്ത്യ നാല് ഗോളുകള്‍ നേടുകയായിരുന്നു. തുടര്‍ന്ന് മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്ന ഗോളുകള്‍ നേടുകയും ചെയ്തു. അവസാന പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകളും ഇന്ത്യ നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ തോല്‍പ്പിച്ചത് 8-0 എന്ന സ്കോറോടുകൂടിയായിരുന്നു. നിലവില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
Discussion about this post