സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ വേണ്ടി എല്ലാ സിനിമ സംഘടനകളെയും ഉള്‍ക്കൊള്ളുന്ന സമിതിയാണ് ഫലപ്രദമാവുക എന്ന് താര സംഘടനയായ ‘അമ്മ’ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര പരാതി പരിശോധിക്കാന്‍ ‘അമ്മ’യില്‍ സമിതി ഉണ്ട് എന്നും ‘അമ്മ’യുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ‘അമ്മ’യില്‍ ലൈംഗിക അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സമിതി വേണമെന്ന് ഡബ്ല്യു.സി.സി ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ‘അമ്മ’ നിലപാട് അറിയിച്ചത്. ഹര്‍ജി വിശദ വാദത്തിനായി നവംബര്‍ മാസം ഏഴിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post