ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുമ്പോളും ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ അമേരിക്ക് അനുമതി നല്കി. ഇന്ത്യയ്ക്ക് പുറമെ മറ്റ് എട്ട് രാജ്യങ്ങള്‍ക്കും എണ്ണ വാങ്ങാനുള്ള അനുമതി അമേരിക്ക നല്‍കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും ഉള്‍പ്പെടും.
പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഇതേസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുന്നതാണ്. നിലവില്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നവംബര്‍ അഞ്ച് മുതലാണ് ഇറാന് മേലുള്ള ഉപരോധം നിലവില്‍ വരിക. അമേരിക്ക് ഉപരോധം നടപ്പിലാക്കിയാലും ഇന്ത്യ എണ്ണ വാങ്ങുമെന്ന തീരുമാനമാണ് ഇന്ത്യ നേരത്തെ എടുത്തിട്ടുള്ളത്.
ഇതിനിടെ അമേരിക്കന്‍ സര്‍ക്കാരുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഒരു ചൈനീസ് ഉദ്യോഗസ്ഥന് അറിയിച്ചിട്ടുണ്ട്.
Discussion about this post