ബുദ്ധ സന്ന്യാസിമാര്‍ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത നടി അന്‍സിബ ഹസ്സനെതിരെ ഫേസ്ബുക്കില്‍ മുസ്ലിം നാമധാരികളുടെ അധിക്ഷേപം.
മ്യാന്മറില് റോഹിങ്ക മുസ്ലീങ്ങളുടെ കൂട്ടക്കുരുതികള്‍ക്കു കാരണക്കാരായവര്‍ക്കൊപ്പം നിന്നുവെന്ന് ആരോപിച്ചാണ് ചിലരുടെ ഫേസ്ബുക്ക് അധിക്ഷേപം. ‘ഐ ഹെയ്റ്റ് യു’ തുടങ്ങി പറയാനറക്കേണ്ട വാക്കുകള്‍ വരെ തിലയാളുകള് കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അന്‍സിബ നീ മുസ്ലീം അല്ലെന്നും, രക്തശുദ്ധിയില്ലാത്തതുകൊണ്ടാണ് അന്‍സിബ ഇങ്ങനെ ചെയ്തത് എന്നു തുടങ്ങി അന്‍സിബയുടെ മാതാപിതാക്കളുടെ സ്വഭാവശുദ്ധിവരെ ചോദ്യം ചെയ്യുന്ന കമന്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.
നിരീശ്വരവാദിയായ അന്‍സിബയെ ഞങ്ങള്‍ വെറുക്കുന്നു, വിശ്വാസിയല്ലാത്തതുകൊണ്ടാണ് മുസ്ലീങ്ങളെ കൊന്നൊടുക്കുന്ന ബുദ്ധസന്യാസികളുടെ കൂടെ നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നിങ്ങനെ നീളൂന്നു കമന്റുകള്‍. അന്‍സിബയ്ക്ക് പിന്തുണ അറിയിച്ചുള്ള കമന്റുകളും പോസ്റ്റിനൊപ്പമുണ്ട്. ഇന്നലെ പോസ്റ്റ്് ഇതിനകം തന്നെ അന്‍പതിനായിരത്തോളം പേര് ലൈക്കു ചെയ്തിട്ടുണ്ട്.
Discussion about this post