വിജയ് ചിത്രമായ ‘സര്‍ക്കാരി’നെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ നിലപാടെടുത്ത നടന് രജനീകാന്തിനെതിരെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി. പാര്‍ട്ടിയുടെ മുഖപത്രമായ നമത് പുരട്ചിതലൈവി അമ്മയില്‍ രജനീകാന്തിന്റെ നിലപാടിനെതിരെ ലേഖനം വന്നിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. ഇതിന് മറുപടിയായി എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടി വിപണിയിലിറക്കിയ ഭക്ഷണസാധനത്തില്‍ പിന്നീട് പല്ലിവീണാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണെന്നു പറഞ്ഞ് ഭക്ഷിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു മുഖപത്രത്തിലെ ലേഖനം. ഇതുപോലെത്തന്നെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതിനേടിയ ചിത്രത്തില്‍ തെറ്റായ ദൃശ്യങ്ങളുണ്ടെങ്കില്‍ ചെയ്യുന്നതെന്നും ലേഖനത്തില്‍ വിശദീകരിച്ചു.
സെന്‍സര്‍ ബോര്‍ഡ് നല്കിയ സര്‍ട്ടിഫിക്കറ്റിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് രജനീകാന്തെന്ന് പാര്‍ട്ടി പറയുന്നു. ഇത് ചെയ്യുന്നതിന് പകരം ചിത്രത്തിന്റെ സംവിധായനകായ എ.ആര്.മുരുകദോസിനെ ഉപദേശിക്കുകയാണ് രജനീകാന്ത് ചെയ്യേണ്ടതെന്നും പാര്‍ട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന വിജയിയുടെ വക്കാലത്ത് എന്തുകൊണ്ടാണ് രജീനാകന്ത് ഏറ്റെടുത്തിരിക്കുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ സൗജന്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് മോശമായി തോന്നുമെന്നും ലേഖനത്തില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ ഗുണ്ടകളെന്നാണ് ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാവങ്ങള്‍ക്ക് വലിയ സഹായമാണെന്നും ലേഖനത്തില്‍ പറയുന്നു.
Discussion about this post