സൗദി അറേബ്യയില്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സ്ത്രീകള്‍. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ ധരിക്കേണ്ട നീളന്‍ വസ്ത്രമായ അബായ ധരിക്കേണ്ടെന്ന നിയമം നിലവില്‍ സൗദിയിലുണ്ട്. എന്നാല്‍ നിയമം നിലവിലുണ്ടായിട്ടും തങ്ങള്‍ അബായ ധരിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് സ്ത്രീകള്‍ പറയുന്നു.
മേല്‍ക്കുപ്പായമായ അബായ തിരിച്ചിട്ടാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. ‘ഇന്‍സൈഡ് ഔട്ട് അബായ’ എന്ന് ഹാഷ്ടാഗിലൂടെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഏകദേശം അയ്യായിരം സ്ത്രീകളാണ് ഇതിനിടെ ഹാഷ്ടാഗ് ഉപയോഗിച്ചത്.
അബായയും നിഖാബും ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ടി വരുന്നത് ഒരു ഭാരമാണെന്ന് സ്ത്രീകള്‍ പറയുന്നു. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ സ്ത്രീകളെ സൗദി സമ്പ്രദായങ്ങളും ഭരണകൂടവും അനുവദിക്കുന്നില്ലായെന്ന് ഹൗറ എന്ന സൗദി യുവതി ട്വീറ്റിലൂടെ അറിയിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ സ്ത്രീകള്‍ അബായ നിര്‍ബന്ധമായി ധരിക്കേണ്ടതില്ലായെന്ന് സല്‍മാല്‍ രാജകുമാരന് പ്രസ്താവിച്ചിരുന്നു. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ മതിയെന്നും പ്രസ്താവനയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും തങ്ങള്‍ള്‍ പൊതു ഇടങ്ങളില്‍ അബായ ധരിക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്ന് സ്ത്രീകള്‍ പറയുന്നു.
Discussion about this post