ഡല്‍ഹി: തങ്ങളുടെ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് വന്നു.ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, സൈപ്രസ് തുടങ്ങി വന്‍ നികുതിയിളവ് നല്കുന്ന രാജ്യങ്ങളാണ് തങ്ങളുടെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായി രംഗത്ത് വന്നിരിക്കുന്നത്. ഈ ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായാണ് സൂചന.
കള്ളപ്പണം ഇന്ത്യിലെത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ സമര്‍ദ്ദം കൂടുതല്‍ ഫലം കണ്ട് തുടങ്ങിയതായാണ് വിലയിരുത്തല്‍. വിവിധ സ്വിസ് ബാങ്കുകള്‍ കള്ളപണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു.സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഏഴു ഇന്ത്യക്കാരുടെ പേരുകള്‍ അടുത്തിടെ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വിശദാംശങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവരുന്നത്. നികുതിയും പിഴയും നല്കി നിയമാനുസൃതം കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ പൗരന്മാര്ക്കു നിശ്ചിത സമയം അനുവദിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകും.
Discussion about this post