സിനിമാ മേഖലിയില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. കൊച്ചിയില്‍ താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു ഇക്കാര്യം മോഹന്‍ലാല്‍ പറഞ്ഞത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താനായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്തുന്ന താരനിശയിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്ന ആവശ്യവും ഡബ്ല്യു.സി.സി മുന്നോട്ട് വെച്ചിട്ടുണ്ട്. താരനിശയെപ്പറ്റിയായിരുന്നു ഇന്ന് യോഗത്തില്‍ ചര്‍ച്ച നടന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മറ്റ് വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ല.
ഡബ്ല്യു.സി.സിക്ക് വേണ്ടി നടി റിമാ കല്ലിങ്കലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി തിങ്കളാഴ്ചയായിരിക്കും ഹൈക്കോടതി പരിഗണിക്കുക.
അതേസമയം ‘അമ്മ’യില്‍ നിന്നും രാജിവെച്ച് പുറത്ത് പോയ വനിതാ അംഗങ്ങള്‍ തിരികെ വന്നാല്‍ അവരെ തിരികെയെടുക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post