കുവൈറ്റില്‍ പുരവസ്തു ഗവേഷകര്‍ 7,500 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുവൈറ്റ് സമുദ്രത്തിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബഹ്റ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാര്‍സോ സര്‍വകലാശാലയിലെ പോളിഷ് സെന്റര്‍ ഓഫ് മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയില്‍ നിന്നുള്ള പ്രൊഫസര്‍മാരായ പീറ്റര്‍ ബെലിന്‍സ്കിയും സംഘവുമാണ് ഇത് കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരായ സുല്‍ത്താന്‍ അല്‍ ദുവൈഷ്, ഹാമിദ് അല്‍ മുതൈരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ബഹ്റയില്‍ ഒരു ക്ഷേത്രത്തിന്റെയും മറ്റ് പൊതു സ്ഥലത്തിന്റെയും അവശിഷ്ടങ്ങളാണ് ലഭിച്ചിരിക്കുന്നത്. സാമൂഹികമായി ഏറെ വികാസം പ്രാപിച്ച ഒരു ജനത വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്. ഈ അവശിഷ്ടങ്ങള്‍ ഉബൈദ് സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഇവിടെ കണ്ടെത്തിയത് മതപരമായ ചടങ്ങളുകള്ക്കുപയോഗിച്ചിരുന്ന കെട്ടിടമാണ്.
പ്രദേശത്ത് ആദ്യമായി സ്ഥിരതാമസമാക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ഉബൈദ് സംസ്കാരത്തെപ്പറ്റി ഇപ്പോഴും അധികം വിവരം ആര്‍ക്കും ലഭിച്ചിട്ടില്ല. ഇവര്‍ കാര്‍ഷിക വൃത്തിയില്‍ അധിഷ്ഠിതമായി ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
Discussion about this post