നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് സുപ്രീം കോടതിയില്‍. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തനിക്ക് വേണമെന്ന ആവശ്യവുമായാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് പറയുന്നു.
കേസില്‍ താന്‍ എതിര്കക്ഷിയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്കണമെങ്കില് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നും ദിലീപ് വാദിക്കുന്നു. ദിലീപിന് വേണ്ടി ഹാജരായത്് രചിതാ രോഹത്ഗിയാണ്. ഇവര്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹത്ഗിയുടെ ജൂനിയറാണ്.
മുന്‍പ് ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ദിലീപ് അങ്കമാലി കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യം ഇരു കോടതികളും തള്ളുകയായിരുന്നു.
Discussion about this post