ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനോരുക്കി ബി.എസ്.എന്‍.എല്‍ . 299 രൂപയുടെ പ്ലാന്‍ വഴി ഉപഭോക്താവിന് 45 ജിബി ഡാറ്റ , അണ്‍ലിമിറ്റെഡ് കോള്‍ ഇതിനെല്ലാം പുറമേ 50 രൂപ ക്യാഷ്ബാക്കും ലഭിക്കും .
ദിവസേനെ 1.5 ജിബി ലഭിക്കും . 30 ദിവസം കാലാവധിയില്‍ 45 ജിബി ലഭിക്കും . 8 എംപിപിഎസ് വേഗത ഈ പ്ലാന്‍ വഴി ലഭിക്കും . ഇതിനു പുറമേ രാത്രി 10.30 മുതല്‍ രാവിലെ 6 വരെ ലോക്കല്‍ , എസ്.ടി.ഡി സൗജന്യമായി വിളിക്കുവാനാകും .
ഇതിനു പുറമേ ബി.എസ്.എന്‍.എല്‍ 549 രൂപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട് ഇതിലൂടെ ദിവസേന 3 ജിബിയും , അണ്‍ലിമിറ്റെഡ് കോളും ലഭ്യമാകും .
Discussion about this post