തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കര്ണ്ണന്’ വേണ്ടിയുള്ള കൂറ്റന്‍ മണി തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജിച്ചു. പൂജിച്ചതിന് ശേഷം ചിത്രീകരണം നടക്കുന്ന ഹൈദരാബാദിലേക്കാണ് മണി കൊണ്ടുപോയത്. ക്ഷേത്രത്തിലെ തിരുനടയില്‍ വെച്ചാണ് മണി പൂജിച്ചത്.
രണ്ട് അടി ഉയരവും മുപ്പത് കിലോ ഭാരവുമുണ്ട് ഈ കൂറ്റന്‍ മണിക്ക്. കുംഭകോണത്ത് വെച്ചാണ് മണി നിര്‍മ്മിച്ചത്. ഇത് കൂടാതെ ചിത്രത്തിന് വേണ്ടി നാല് നില പൊക്കമുള്ള ഒരു കൂറ്റന്‍ രഥവും ഒരുക്കിയിട്ടുണ്ട്. ഈ രഥത്തില്‍ 1,001 മണികളായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇവയെല്ലാം കൂറ്റന്‍ മണിയുടെ ഫൈബര്‍ പതിപ്പുകളായിരിക്കും
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് സിനിമയ്ക്കുള്ള സെറ്റ് തയ്യാറാകുന്നത്. 300 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളും അണിനിരക്കുന്നതായിരിക്കും. ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട്സ് വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാണ്. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.
Discussion about this post