ഡല്‍ഹി: ഇന്‍സ്റ്റാഗ്രാമിലും ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ലോകനേതാവായി നരേന്ദ്ര മോദി. 1.48 കോടി ആളുകളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നത്.
ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിന്ഡോഡോ, ഡൊണാള്‍ഡ് ട്രംപ് എന്നിവരാണ്
രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
വിവാഹിതരായ ശേഷം വിരാട് കൊഹ്ലിയും അനുഷ്ക ശര്‍മ്മയോടൊപ്പമുള്ള മോദിയുടെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത്.
ഏററവും കൂടുതല്‍ പേര് കണ്ട രണ്ടാമത്തെ ഫോട്ടോ പോസ്റ്റ് ചെയ്തതും മോദി. ഈ വര്‍ഷം ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെയെടുത്ത ഫോട്ടോയാണിത്. ദാവോസിലെ മഞ്ഞുമൂടിയ ഒരു ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന പടത്തിനു താഴെ പതിഞ്ഞ ലൈക്കുകള്‍ 16,35,978.
ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് എന്ന റെക്കോഡിന് പുറമെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും ‘ഫലപ്രദമായ’ ലോകനേതാവെന്ന ബഹുമതിയും മോദിക്ക് ലഭിച്ചു. മോദിയുടെ പോസ്റ്റുകള്‍ 8,73,302 ഇന്ററാക്ഷന്‍സാണ് വാരിക്കൂട്ടിയത്.
Discussion about this post