ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി രഞ്ജി ട്രോഫി കളിക്കുകയാണെങ്കില്‍ വളര്‍ന്ന് വരുന്ന ഒരു യുവതാരത്തിന്റെ കൂടി അവസരമാണ് നഷ്ടപ്പെടുകയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് കോച്ച് രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ തലത്തില്‍ ധോണിക്ക് കളിയില്ലാതിരിക്കുമ്പോഴും അദ്ദേഹം രഞ്ജി ട്രോഫി പോലുള്ള കളികള്‍ കളിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതെയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരവും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന യുവതാരങ്ങളുടെ അവസരമാണ് ധോണിയെപ്പോലുള്ള താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയാലുണ്ടാകുകായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധോണി റാഞ്ചിയില്‍ വരുന്ന സമയത്തെല്ലാം അദ്ദേഹം പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും യുവതാരങ്ങളുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് കപ്പിന് മുന്നോടിയായി കളിയില്‍ ഇടവേള വരുന്നതിനാല്‍ ധോണി രഞ്ജി ട്രോഫി കളിക്കണമെന്ന് ഇന്ത്യുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഓസ്ട്രേലിയയുമായുള്ള പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലും ധോണി കളിച്ചില്ലെന്ന് സുനില്‍ ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ കളിച്ചതിന് ശേഷം ധോണി ഇനി കളിക്കുക ജനുവരിയിലായിരിക്കും. വേള്‍ഡ് കപ്പിന് ഫോം നിലനിര്‍ത്താന്‍ കളിക്കുക എന്നത് അനിവാര്യമാണെന്നും സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post