ചൊവ്വയില്‍ ഖരരൂപത്തിലുള്ള ജലസാന്നിധ്യം കണ്ടെത്തിയതിന് പുറമേ കൂടുതല്‍ പഠനങ്ങള്‍ക്ക് സാധ്യതയൊരുക്കി ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ പുറത്ത് വിട്ട ചിത്രം.
മഞ്ഞുമൂടി കിടക്കുന്ന വന്‍ഗര്‍ത്തത്തിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറോലോവ് ഗര്‍ത്തമാണിത് . 81.4 കിലോമീറ്റര്‍ വ്യാസത്തിലുള്ള വൃത്താകൃതിയിലാണ് സ്ഥിതി ചെയ്യുന്നത് . റഷ്യൻ ഗേവഷകൻ സെർജി കോറോലേവിന്റെ പേരിലാണ് ഗർത്തം അറിയപ്പെടുന്നത്
ഇത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചിത്രം പുറത്ത് വന്നിരിക്കുന്നത് . ഒരു കുന്നിനു മുകളില്‍ മഞ്ഞു നിറഞ്ഞു കിടക്കുന്ന തടാകം പോലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് . ചൊവ്വയുടെ ഭൂതകാലത്തുണ്ടായ ഏതെങ്കിലുമൊരു സ്വാധീനത്തിന്റെ ഫലമായി രൂപം പ്രാപിച്ചതാവാം ഈ ഗര്‍ത്തം എന്നാണു അനുമാനം.ചൊവ്വയിലും ഭൂമിയിലെ പോലെ തന്നെ ഋതുമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് .
ഗര്‍ത്തതിനു ഏകദേശം രണ്ടു കിലോമീറ്റര്‍ അധികം ആഴമുണ്ടെന്നാണ് കണക്കുക്കൂട്ടല്‍ . ഇതിനു മുകളില്‍ രൂപപ്പെട്ടിരിക്കുന്ന മഞ്ഞ് പ്രതലത്തിന് ഏകദേശം 60 കിലോമീറ്റര്‍ വ്യാസവും 1.8 കിലോമീറ്റര്‍ കനവുമുണ്ടെന്നും 2,200 ചതുരശ്രകിലോമീറ്റര്‍ മഞ്ഞാണ് ഈ ഗര്‍ത്തത്തില്‍ ഉള്ളതെന്നുമാണ് ശാസ്ത്രഞ്ജരുടെ നിഗമനം . ദ്രവ്യാവസ്ഥയില്‍ ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ
2003 ലാണ് യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ പഠിക്കുന്നതിനായി യാത്ര തിരിച്ചത് . 15 വര്ഷം പൂര്‍ത്തിയാക്കുന്നതിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഇത്തരമൊരു അത്ഭുതചിത്രം സമ്മാനിച്ചിരിക്കുന്നത് .
പേടകത്തിലെ അത്യാധുനിക സ്റ്റീരിയോ ക്യാമറയാണ് ചിത്രം പകര്‍ത്തിയത്. അഞ്ചു ചിത്രങ്ങൾ ചേര്‍ത്താണ് മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന ചിത്രം
Discussion about this post