മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം – അയോണ്‍ ബാറ്ററിയുടെ ശേഷി 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ . ഇത് കൂടാതെ ലാപ്ടോപ് , ഇലക്ട്രിക് വാഹനങ്ങള്‍ക്കും സമനരീതിയിലുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നും ചൈനയിലെ ബീജിംഗില്‍ നിന്നുമുള്ള ഇവര്‍ അവകാശപ്പെടുന്നു .
നിലവില്‍ ബാറ്ററിയിലെ വൈദ്യുതവിശ്ലേഷണത്തിന് ഉപയോഗിക്കുന്നത് ദ്രവരൂപത്തിലുള്ള മാധ്യമമാണ് . ഇതിലേക്ക് ഖരമാധ്യമവും അധികമായി ചേര്‍ത്താല്‍ ബാറ്ററിയുടെ ശേഷി പതിനഞ്ച് ശമതാനം ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രമേളയില്‍ തെളിയിക്കുന്നത് .
ഇത്തരത്തില്‍ പരിഷ്കരണം ബാറ്ററിയില്‍ വരുത്തിയാല്‍ ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത് .
Discussion about this post