അനുപം ഖേര്‍ നായകനായെത്തുന്ന ചിത്രം ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിഭു ബഖ്രു അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ പൂജാ മഹാജനാണ് ഹര്‍ജി നല്‍കിയത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ സിനിമയില്‍ പ്രതിരൂപകല്പനം ചെയ്യുന്നത് ഐ.പി.സി സെക്ഷന്‍ 416 അനുസരിച്ച് തെറ്റാണെന്ന് വാദിച്ചായിരുന്നു ഹര്‍ജി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തുടങ്ങിയവരില്‍ നിന്നും അനുവാദം വാങ്ങിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മന്മോഹന് സിംഗിന്റെ മീഡിയ ഉപദേശകന് സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രത്തില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവായി വരുന്നത്. ചിത്രം ജനുവരി 11ന് തീയേറ്ററുകളിലെത്തുക.
Discussion about this post