കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക്ക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും സസ്പെന്ഷന് . വിഷയത്തില്‍ അന്വേഷണം കഴിയുംവരെയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് .
നിലവില്‍ ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയയിലുള്ള ഇരു താരങ്ങളും ഉടനടി തന്നെ ഇന്ത്യയിലേക്ക് തിരികെ വരുവാന്‍ അറിയിച്ചിട്ടുള്ളതായി ഇടക്കാല ഭരണസമിതി തലവന്‍ വിനോദ്റായ് അറിയിച്ചു .
ചാറ്റ് ഷോയിലെ പരാമര്‍ശങ്ങള്‍ വിവാമദമായതോടെ ഇരുവരും ബിസിസിഐയോട് പറഞ്ഞിരുന്നു . സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും മനപ്പൂര്‍വം ആരെയും അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും , കുറ്റബോധമുണ്ടെന്നും ഇനിയിത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ഹര്‍ദിക് മാപ്പ് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത് .
Discussion about this post