ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൃതി പിടിക്കരുതായിരുന്നുവെന്ന് നടന് പ്രകാശ് രാജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ നീക്കം മൂലം ബി.ജെ.പി ശബരിമല വിഷയത്തെ ഒരു സുവര്‍ണ്ണാവസരമാക്കി മാറ്റിയെന്നും പ്രകാശ് രാജ് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ലാഭം കൊയ്യാന്‍ ശ്രമിച്ചുവെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെയും പ്രകാശ് രാജ് വിമര്‍ശനമുയര്‍ത്തി. ‘മീ ടൂ’ എന്നത് ഒരു ഫാഷനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത് തെറ്റാണെന്ന് പ്രകാശ് രാജ് പറഞ്ഞു. സാമൂഹ്യപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ മോഹന്‍ലാല്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ സൂപ്പര്‍സ്റ്റാറുകളുടെ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും പ്രകാശ് രാജ് പറഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും ആരാധകരുടെ വോട്ടുകള്‍ അവര്‍ക്ക് തന്നെ ലഭിച്ചുകൊള്ളണം എന്നില്ലെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പ്രകാശ് രാജിന്റെ പദ്ധതി.
Discussion about this post