സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രായത്തെ വക വെക്കാതെ സംഘട്ടനം രംഗങ്ങള്‍ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘ഒടിയന്’ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ചെയ്ത സംഘട്ടന രംഗങ്ങളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്നത്. മരത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗങ്ങള്‍ വരെ ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്.
‘ഡെഡിക്കേഷന്’ എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പീറ്റര്‍ ഹെയ്ന് ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/PeterHein.OFFICIAL/videos/345040406338441/
Discussion about this post