വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും സ്ഥിരീകരിച്ചു. മമ്മൂട്ടി എറണാകുളത്ത് നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും മോഹന്‍ലാല്‍ തിരുവനന്തപുരത്ത് നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്ന വാര്‍ത്ത വന്നത്. കൈരളി ചാനല്‍ ചെയര്മാന് കൂടിയായ മമ്മൂട്ടിക്ക് സി.പി.എം കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണമുണ്ടായത്.
അതേസമയം നടന് സുരേഷ് ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ അതേപ്പറ്റിയുള്ള തീരുമാനം ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.
Discussion about this post