കളമശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി അനൂജയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. അന്വേഷണം ആരംഭിച്ച അന്നു മുതല്‍ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് കോരളാ പോലീസ് ശ്രമിക്കുന്നത് എന്ന് അനൂജയുടെ മാതാവ് ഷൈലജ പറഞ്ഞു. അനൂജയ്ക്കൊപ്പംജീവിച്ചിരുന്ന സലിം അലി എന്ന ഖാലിം തന്നെയാണ് അനൂജയുടെ കൊലപാതകത്തിനു പിന്നില്‍ എന്നാണ് ഇവരുടെ ആരോപണം.
കൊലപാതകമാണ് നടന്നത് എന്നതിനുള്ള എല്ലാ തെളിവുകളും അനൂജ താമസിച്ചിരുന്ന വീട്ടില്‍ നിന്നു തന്നെ ലഭിച്ചിരുന്നതാണ്. തെറ്റായ രീതിയിലാണ് പോലീസ് കേസ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
അനൂജയെ കൊല ചെയ്ത ശേഷം വലിച്ചിഴച്ച് കെട്ടിത്തൂക്കുകയായിരുന്നു എന്നതിനു സംഭവം നടന്ന മുറിയില്‍ തന്നെ തെളിവുകള്‍ ഉണ്ടായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ബിജെപി നേതാവുമായ എന്‍ സജികുമാര്‍ പറഞ്ഞു. അനൂജ ലൗ ജിഹാദിന്റെ ഇരയാണ്. മതപരിവര്‍ത്തനം നടത്താന്‍ തയ്യാറല്ലെന്ന് അനൂജ നിലപാടെടുത്തതിനാലാണ് അനൂജയെ കൊലചെയ്തതെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു.
അനൂജയ്ക്കൊപ്പം ജീവിച്ചിരുന്ന ഖാലിമിന് ഭാര്യയും രണ്ടു കുട്ടികളുമുള്ളതായി കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Discussion about this post