യു.എസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ മേഖലയിലെ വില്പനകള് എക്കാലത്തേയും ഉയര്‍ന്ന നിലയിലാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അതിവേഗം വളരുകയാണ്.
2018ല്‍ കോംകാസയില്‍ ഒപ്പിട്ടതും 2+2 സമ്മേളനം നടത്തപ്പെട്ടതും നിര്‍ണ്ണായക സംഭവങ്ങളാണെന്ന് യു.എഎസ് അഡ്മിറല്‍ ഫിലിപ്സ് ഡേവിഡ്സണ് അഭിപ്രായപ്പെട്ടു. ഇന്ത്യയും യു.എസും തമ്മിലുള്ള പരസ്പരപ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സാങ്കേതിക വിദ്യ വില്‍ക്കുന്നതിനും വേണ്ടിയാണ് കോംകാസയില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
2019ലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുമെന്നും യു.എസ് പറയുന്നു. പല രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളിലും യു.എസും ഇന്ത്യയും പങ്കാളികളാണ്. ഇരു രാജ്യങ്ങളും ആഗോള തലത്തില്‍ സ്ഥിരത ആഗ്രഹിക്കുന്നുണ്ടെന്നും ഇന്തോ-പസഫിക് മേഖലയെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും ആഗ്രഹിക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലും ഇരു രാജ്യങ്ങള്‍ക്കും ഒരേ താല്പര്യമാണ്.
2018ല്‍ ഇന്ത്യയുടെയും യു.എസിന്റെയും സൈന്യങ്ങള്‍ അഞ്ച് സൈനിക അഭ്യാസങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ യു.എസിന്റെ പക്കല്‍ നിന്നും വിവിധ പ്രതിരോധ ഉപകരണങ്ങളും വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
Discussion about this post