ഇന്ത്യ-പാകിസ്താന് വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്ന വ്യക്തിയാണ് സാനിയ മിര്‍സ.പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഭിപ്രായം പറയുകയോ അപലപിക്കുകയോ ചെയ്തില്ല എന്ന പഴിച്ച് സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം നടക്കുകയാണ്.മറുപടിയുമായി സാനിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ദേശസ്നേഹം തെളിയിക്കാന്‍ സെലിബ്രിറ്റികള്‍ ആക്രമണത്തെ പരസ്യമായി അപലപിക്കേണ്ടതില്ലെന്ന് താരം പ്രതികരിച്ചു. ഇത്തരം വാദങ്ങളോട് യോജിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കറുത്ത ദിനമാണെന്ന് സാനിയ പറഞ്ഞു.പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തിനൊപ്പമെന്നും,അവരാണ് ശരിക്കും ഹീറോസ് എന്ന് സാനിയ ട്വിറ്ററില്‍ വ്യക്തമാക്കി.എത്ര അനുശോചിച്ചാലും കാര്യമില്ല.ഈ ദിവസം മറക്കാനും പൊറുക്കാനും കഴിയില്ല.എന്നാലും ഞാന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. നിങ്ങളും അത് തന്നെ ചെയ്യുക.അല്ലാതെ സെലിബ്രിറ്റികളെ കുറ്റം പറഞ്ഞ് സമയം കളയരുത്.മറ്റ് ആളുകളെ ട്രോളുന്നതുകൊണ്ട് നിങ്ങള്‍ ഒന്നും നേടുന്നില്ല. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല, ഉണ്ടാകുകയുമില്ല. ഈ ദുരന്തത്തെക്കുറിച്ച് സെലബ്രിറ്റികള്‍ പ്രതികരിക്കുന്നതും പോസ്റ്റിടുന്നതതും നോക്കി സമയം കളയാതെ രാജ്യത്തെ സേവിക്കാനുള്ള വഴി കണ്ടെത്തൂ എന്നാണ് സാനിയ ട്വിറ്ററില്‍ നല്കിയ കത്തില്‍ പറഞ്ഞത്
We stand united 🕯 #PulwamaAttack pic.twitter.com/Cmeij5X1On
— Sania Mirza (@MirzaSania) February 17, 2019
Discussion about this post