ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിന്റെ ടെലിവിഷന്‍ പരസ്യത്തെ വിമര്‍ശിച്ച് ബി.ജെ.പി. കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്നാണ് ബിജെപിയുടെ ആരോപണം. കെജ്രിവാളിന്റെ ഭരണത്തില്‍ ഡല്‍ഹി ജനത സംതൃപ്തരാണെന്ന വാദമാണ് പരസ്യം ഉയര്‍ത്തുന്നത്.
എഎപി സര്‍ക്കാരിനു കീഴില്‍ വൈദ്യുതി ചാര്‍ജ്, വെളളക്കരം തുടങ്ങി അവശ്യ സാധനങളുടെ വിലയും അഴിമതിയും കുറഞ്ഞു വെന്ന് പരസ്യത്തിലുണ്ട്. എന്നാല്‍ ഇവ വാസ്തവ വിരുദ്ധമാണെന്നാണ് ബിജെപിയുടെ ആരോപണം. സര്‍ക്കാര്‍ പരസ്യം സംബന്ധിച്ച് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഈ പരസ്യം ലംഘിക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു.
പരസ്യം സ്ത്രീവിരുദ്ധവും കെജ്രിവാളിനെ ഡല്‍ഹിയുടെ മിശിഹയായി ചിത്രീകരിക്കുന്നതുമാണ് എന്നാരോപിച്ച് സ്വരാജ് അഭിയാന് നേതാവായ പ്രശാന്ത് ഭുഷണും രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ ആരോപണം
എ.എ.പി നിഷേധിച്ചു. കെജ്രിവാളിനെ തകര്‍ക്കാന്‍ ബി.ജെ.പി എന്തും ചെയ്യുമെന്നതിന്റെ തെളിവാണ് ആരോപണണമെന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.
Discussion about this post