ഓസ്ട്രേലിയക്കെതിരായ ഒന്നാം ടിട്വന്റി മത്സരത്തില്‍ ഇന്ത്യപരാജയപ്പെട്ടതിന് രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങി മുന്‍ നായകന് എംഎസ് ധോണി.താരത്തിന്റ നെല്ലെ പോക്ക് തന്നെയാണ് വിമര്‍ശനത്തിന്് കാരണം.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 37 പന്തില്‍ ഒരു സിക്സടക്കം 29 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. എട്ട് സിംഗിളുകള്‍ എം എസ് ഡി നഷ്ടപ്പെടുത്തുകയും ചെയ്തു.അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ധോണി പാഴാക്കിയ പന്തുകള്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
ധോണിക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ച് ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് പറയുന്നതിങ്ങനെ… ‘മറ്റ് താരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒരു ബാറ്റ്സ്മാന് സ്ട്രൈക്ക് നിലനിര്‍ത്തുന്നത് നീതിയാണ്. കൂറ്റനടികള്‍ക്ക് പേരുകേള്‍ക്കാത്ത ചാഹലിനെ പോലെ ഒരാള്‍ ക്രീസില്‍ നില്ക്കുമ്പോള് സ്വാഭാവികം. വമ്പനടികള്‍ക്ക് കഴിയാത്ത നിലവിലെ സാഹചര്യത്തില്‍ പോലും ധോണി ലോകോത്തര ഫിനിഷറാണെന്നും മാക്സി പറഞ്ഞു.ധോണിക്ക് പിന്തുണ നല്കി കൊണ്ട് ജസ്പ്രീത് ബുംറയും രംഗത്തെത്തി.
മികച്ച പ്രകടനം പുറത്തെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. അതാണ് കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ ഇന്നിംഗ്സ് പരമാവധി നീട്ടിക്കൊണ്ടു പോകുന്നതിലും മികച്ച ടോട്ടലില്‍ എത്തിക്കുന്നതിലുമായിരുന്നു ധോണിയുടെ ശ്രദ്ധ. ഇന്ത്യക്ക് 15 മുതല്‍ 20 റണ്‍സ് കൂടി വേണമായിരുന്നു. എങ്കിലും പൊരുതാവുന്ന ടോട്ടല്‍ നേടിയെന്നും’ ബുംറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post