ധാക്ക: രണ്ടാം ഏകദിനത്തിലും ഇന്ത്യയെ തോല്പിച്ച് ബംഗ്ലാദേശ് മത്സരവും പരമ്പരയും സ്വന്തമാക്കി. ആറ് വിക്കറ്റിന് ആധികാരികമായായിരുന്നു ബംഗ്ലാ ടീമിന്റെ ജയം.
മഴ ഇടയക്ക് കളിച്ച മത്സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 47 ഓവറില്‍ 200 റണ്‍സാണ് ആതിഥേയര്‍ നേടേണ്ടിയിരുന്നത്. നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 38 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു.പുറത്താവാതെ 51 റണ്‍സെടുത്ത ഷഖീബ് ഹസനാണ് ബംഗ്ലാദേശിന് ജയം എളുപ്പമാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45 ഓവറില്‍ 200റണ്‍സിന് എല്ലാവരും പുറത്തായി.60 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ധവാനും, 75 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോണിയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
Discussion about this post