ബാലകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രം 15 വര്‍ഷം മുന്‍പ് തന്നെ പ്രവര്‍ത്തന സജ്ജമായിരുന്നെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം . 2004 ജനുവരി 31 ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാക് പൗരനായ ഹഫേസ് കെ റഹ്മാന് ഇവിടെ പരിശീലനം നേടിയതായി യു.എസ് കരസേനമേധാവി ജെഫ്രി മില്ലര്‍ പറഞ്ഞതായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് .
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സ്ഥിരസാന്നിധ്യമായിരുന്നു . സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിലും ഈ ഭീകരന് പങ്കുണ്ടായിരുന്നു . ഇതിനായിട്ടുള്ള ആയുധ പ്രയോഗത്തിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് അടക്കമുള്ള പരിശീലനം ബാലകോട്ടെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട് .
പരിശീലനം കഴിഞ്ഞ ഹഫേസ് ജയ്ഷെ ഭീകര്‍ക്ക് ഒപ്പം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയും താലിബാന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു .
ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ജെയ്ഷെ മുഹമ്മദ് എന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ പാക്കിസ്ഥാന് നല്‍കുന്നതെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു . വിക്കിലീക്സാണ് 2004 ലെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് .
Discussion about this post