മസൂദ് അസറിന് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ യു എന്‍ രക്ഷാസമിതിക്ക് കൈമാറി.
ജെയ്ഷെ മുഹമ്മദ് തലവന്‍ എന്ന നിലയില്‍ രാജ്യത്ത് ഭീകരാക്രമണം അഴിച്ചുവിടാന്‍ മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് രക്ഷാസമിതിക്ക് കൈമാറിയത്.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നത്. ഇതില്‍ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്നും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്. തുടര്‍ന്നാണ് ശബ്ദരേഖ കൈമാറിയത്.
മുന്‍പ് പലതവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യു എന്‍ രക്ഷാസമിതിയില്‍ ഉയര്‍ന്നിരുന്നെങ്കിലും സമിതിയിലെ സ്ഥിരാംഗമായ ചൈന ഇതിനെ എതിര്‍ക്കുകയായിരുന്നു.
Discussion about this post