ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും കനത്ത നിരീക്ഷണ സംവിധാനമൊരുക്കുന്നു. തെരഞ്ഞെടുപ്പിനോട് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സമൂഹമാധ്യമങ്ങളുടെ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റചട്ടം കമ്മീഷന് അംഗീകരിച്ചു . ഇതോടെ സമൂഹമാദ്ധ്യമം വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരീക്ഷിക്കപ്പെടുന്നതാണ് .
ഇന്ത്യയില്‍ ഒരു തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായിട്ടാണ് സമൂഹമാദ്ധ്യമങ്ങളുടെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് . ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ സമൂഹമാദ്ധ്യമ – ഇന്റര്‍നെറ്റ് നിരീക്ഷണമായിരിക്കും ഇത്തവണ നടക്കുക . ഭാവിയില്‍ വരാഞ്ഞിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ രീതി തന്നെയാകും പിന്തുടരുക .
തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുന്നതെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ അറിയിച്ചു .
സാധാരണ തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പരസ്യപ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ് . ഇനി മുതല്‍ ഇത് സമൂഹമാദ്ധ്യമങ്ങള്‍ക്കും ബാധകമാണ് . രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം നല്കുവാനോ , പ്രസംഗം , റാലി എന്നിവ സംപ്രേക്ഷണം ചെയ്യുവാനോ അനുവദിക്കില്ല .
ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം കമ്മീഷന് അതാത് കമ്പനികളെ അറിയിക്കുകയും 3 മണിക്കൂറിനകം നടപടി സ്വീകരിക്കുകയും ചെയ്യും .
പെരുമാറ്റചട്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫേസ്ബുക്ക് , ട്വിറ്റെര്‍ , ഗൂഗിള്‍ , ഷെയര്‍ ചാറ്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സമ്മതം അറിയിച്ചു .
Discussion about this post