മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫര്‍ തിയേറ്റര്‍ നിറഞ്ഞോ ടുകയാണ്.മോഹന്‍ലാല്‍ നായകനായ ലൂസിഫറിന് ആദ്യ ദിവസം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച റെക്കോര്‍ഡു തന്നെ ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് തന്നെ ആറ് കോടി രൂപയ്ക്കടുത്ത് ചിത്രം നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 40 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍ ലഭിച്ചത്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് നേടിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് അഞ്ച് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മുരളി ഗോപിയുടെ തിരകഥയില്‍ ഒരുങ്ങിയ ലൂസിഫറില്‍ മഞ്ജു വാര്യര്‍,ടൊവിനോ തോമസ്,വിവേക് ഒബ്‌റോയ് എന്നീ വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Discussion about this post