ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി പാകിസ്ഥാന്. മുന്‍ ക്രിക്കറ്റ് ടീം നായകന് കൂടിയായ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിത ശ്രമമാണ് ഐപിഎല്‍ എന്ന് കാണിച്ചാണ് സര്‍ക്കാര്‍ സംപ്രേഷണം നിരോധിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാകിസ്ഥാനില്ലെന്ന് വാര്‍ത്താവിതണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ലെന്ന് കണ്ടതു കൊണ്ടാണ് ഇപ്പോഴത്തെ നടപടി.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ചാനലുകള്‍ പിന്മാറിയിരുന്നു. പിഎസ്എല്ലിനേയും പാക് ക്രിക്കറ്റിനേയും തകര്‍ക്കാനാണ് ഇതു വഴി ഇന്ത്യയുടെ ശ്രമമെന്നും ചൗധരി ആരോപിച്ചു.
Discussion about this post