സിനിമാ താരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍.1965ല്‍ പുറത്തിറങ്ങിയ ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജനശ്രദ്ധ നേടി. തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സുരേഷ് ഗോപിക്ക് ‘ഇരുപതാം നൂറ്റാണ്ട്’, ‘രാജാവിന്റെ മകന്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ കരിയറില്‍ നിര്‍ണ്ണായകമായി. 1992ല്‍ പുറത്തിറങ്ങിയ ‘തലസ്ഥാനം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനിരയില്‍ സജീവമായി.
1994ല്‍ പുറത്തിറങ്ങിയ ‘കമ്മീഷണര്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സുരേഷ് ഗോപിയെ സൂപ്പര്‍ നായകനാക്കി. 1997ല്‍ റിലീസ് ചെയ്ത ‘കളിയാട്ടം’ എന്ന ചിത്രത്തിലെ പ്രകടനം സുരേഷ് ഗോപിയെ ദേശീയ പുരസ്ക്കാരത്തിന് അര്‍ഹനാക്കി.
ടെലിവിഷന്‍ അവതാരകന് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. സിനിമാ മേഖലയില്‍ അത്ര സജീവമല്ലാത്ത സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു. നേരത്തെ ഇടത്വലത് രാഷ്ട്രീയത്തെ അനുകൂലിച്ചിട്ടുള്ള സുരേഷ് ഗോപി ഇപ്പേള്‍ തികഞ്ഞ ബി.ജെ.പി അനുഭാവിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ബി.ജെ.പി ക്യാമ്പില്‍ എത്തിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് സുരേഷ് ഗോപി.
157 ജൂണ്‍ 26ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. പിനാഥപിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും മകനായാണ് സുരേഷ് ഗോപിയുടെ ജനനം. സുരേഷ് ജി. നായര്‍ എന്നാണ് ശരിയായ പേര്.
Discussion about this post