ഇ-മെയില്‍ അക്കൗണ്ടുകളെ ബാധിക്കാന്‍ സാധ്യതയുള്ള ഹാക്കിംഗ് ഭീഷണി സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ് . ശനിയാഴ്ച ഇ-മെയില്‍ വഴിയാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ് എത്തിയത്.
ഹാക്കിംഗ് നടന്നു കഴിഞ്ഞാല്‍ ഇ-മെയില്‍ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങള്‍ ,ഇ-മെയില്‍ അഡ്രസ്സുകള്‍ , ഫോള്‍ഡര്‍ പേരുകള്‍ , ഇ-മെയിലിന്റെ സബ്ജക്ട് ലൈന്‍ , എന്നിവ നഷ്ടമായേക്കാം എന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 28 വരെ ഹാക്കിംഗ് സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പില്‍ എത്ര അക്കൗണ്ട് നിലവില്‍ ഹാക്കിംഗ് ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയിട്ടില്ല .
Discussion about this post