ജമ്മുകശ്മീരില്‍ മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി ലൈംഗികാതിക്രമത്തിനിരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായിരുന്ന 27 കാരനായ യുവാവ് എടുത്തുകൊണ്ടുപോകുകയും വീടിന് സമീപത്തായുള്ള സ്കൂളില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
എന്നാല്‍ പ്രതി 27 വയസുള്ള ആസിഫ് വാനിക്ക് 20 വയസ് മാത്രമെന്ന് കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥര്‍ നിര്‍മ്മിച്ച് നല്‍കിയെന്നും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി.ഇസ്ലാമിക് ഫൗണ്ടേഷന് ട്രസ്റ്റാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയെന്നാണ് ആരോപണം.
https://twitter.com/muftifatoomi/status/1128017233328910341
https://twitter.com/muftifatoomi/status/1128031597683519488
സംഭവം വാര്‍ത്തയായതിന് പിന്നാലെ ശ്രീനഗറിലും കാശ്മീരിലുമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നിരവധി പേര് തെരുവിലിറങ്ങി.
പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് കാമ്പയിനും സജീവമാണ്.
Discussion about this post