കള്ളപ്പണം തെരഞ്ഞെടുപ്പില്‍ പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കാട്ടി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ലളിത് മോദി വിവാദത്തില്‍ മൗനം പാലിക്കുന്നത് കള്ളപ്പണ നിക്ഷേപം വസുന്ധര രാജെയുടെ മകന് ദുഷ്യന്ത് സിങ്ങിന്റെ അക്കൗണ്ടിലായതുകൊണ്ടാണെന്ന് കോണ്‍ഗ്രസ്. ലളിത് മോദിയെ സംഹായിച്ചത് ഭരണഘടനയെ തന്നെ അപമാനിക്കുന്നതിനു തുല്ല്യമാണെന്നും അഴിമതി മറച്ചുവച്ചതിന് വസുന്ധര രാജെയ്ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഗുരുദാസ് കമത്ത് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ സച്ചിന് പൈലറ്റ്, രാമേശ്വര്‍ ദൂദി എന്നിവര്‍ക്കൊപ്പം കോട്ട ബണ്ടി തോങ്ക് എന്നീ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ടു തന്നെ പരാജയപ്പെട്ടു എന്ന് സച്ചിന് പൈലറ്റ് അഭിപ്രായപ്പെട്ടു.
കര്‍ഷകരുടെ ആത്മഹത്യ, കുടിവെള്ളം, വൈദ്യുതി, രാസവളങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനായില്ല എന്നും അദ്ദേഹം പറഞ്ഞു. മന് കി ബാത് പരിപാടിക്ക് രൂപം നല്കിയ നരേന്ദ്ര മോദി പൊതു ജനങ്ങള്‍ക്കു വേണ്ടി കാം കിബാത് ചെയ്യുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post