ലോര്‍ഡ്സ്: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ന്യൂസിലണ്ട് കളിക്കാരന് മാര്ട്ടിന് ഗുപ്റ്റില്‍ എടുത്ത ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഹരം. പിന്നിലേക്ക് പറന്ന് ഒറ്റക്കൈ ഉപയോഗിച്ച് ഗുപ്റ്റില്‍ എടുത്ത ക്യാച്ച് മനോഹരമാണെന്നാണ് വിലയിരുത്തല്‍.
Wnderfull Catch By Guptill
Stunning Catch pic.twitter.com/wRO80wSy3F— Bilal Ahmad (@BilalAh92858621) June 29, 2019
ഓസീസ് ഇന്നിങ്സിന്റെ 12ാം ഓവറിലാണ് സംഭവം. ലോക്കി ഫെര്ഗൂസണ്ന്റെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സ്മിത്തിനെ ലെഗ് ഗള്ളിയില്‍ നിന്ന മാര്ട്ടിന് ഗുപ്റ്റില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചുമായി ഗുപ്റ്റില്‍ എന്നാണ് മാര്‍ക്ക് വോ ട്വീറ്റ് ചെയ്തത്. നേരത്തെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്സും വിന്‍ഡീസ് താരം കോട്രെലും മനോഹരമായ ക്യാച്ചുകളെടുത്തിരുന്നു. എന്നാല്‍ അതിനേക്കാളേറെ മികച്ചതാണ് ഗുപ്റ്റിലിന്റെ ക്യാച്ചെന്നാണ് ആരാധകര്‍ പറയുന്നത്.
Discussion about this post