കസാഖിസ്ഥാൻ എണ്ണപ്പാടത്ത് തദ്ദേശീയരുമായുളള സംഘർഷത്തെ തുടർന്ന് മലയാളികൾ ഉൾപ്പടെയുളള ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ടെങ്കിസ് എണ്ണപ്പാടത്താണ് ഇന്ത്യക്കാർ കുടുങ്ങിയത്. നൂറ്റിയമ്പതിലേറെ പേർ കുടുങ്ങി കിടക്കുന്നുണ്ട്്.ശനിയാഴ്ച രാവിലെ മുതൽ ഇന്ത്യക്കാർ കുടുങ്ങി കിടക്കുകയാണ്. തദ്ദേശീയരായ തൊഴിലാളികൾ വിദേശ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷപ്പെടാൻ മാർഗമില്ലാത്ത അവസ്ഥയാണ് നിലവിലുളളതെന്നാണ് ഇന്ത്യക്കാർ പറയുന്നത്.
Discussion about this post