പോർട്ടോ അലെഗ്രൊ: കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ പെറു. സെമി ഫൈനലിൽ ചിലിയെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പെറു ഫൈനലിൽ കടന്നത്. എഡിസൺ ഫ്ലോറിസ്, യോഷിമർ യോടൺ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിന് വേണ്ടി സ്കോർ ചെയ്തത്.
21-ആം മിനിറ്റിൽ എഡിസൺ ഫ്ലോറിസാണ് ആദ്യ ഗോൾ നേടിയത്. 38-ആം മിനിട്ടിൽ യോഷിമർ യോടൺ രണ്ടാം ഗോൾ നേടി. പൗലോ ഗൊറോറ അവസാന നിമിഷത്തിൽ മൂന്നാം ഗോൾ സ്കോർ ചെയ്തു.
ഒന്നാം സെമിയിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പയുടെ ഫൈനലിൽ കടക്കുന്നത്. ഞായറാഴ്ചയാണ് ഫൈനൽ.
Discussion about this post