പിഎം മോദിയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ജീവിതകഥ പറഞ്ഞ് മറ്റൊരു ചിത്രം കൂടി പ്രേഷകരിലേക്ക്.സുപ്രിയ സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബംഗാളി നടന് കുനല്ജിത്ത് മിത്രയാണ് ചിത്രത്തില്‍ മോദിയുടെ വേഷം അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ അഗ്നിസ്വര് എന്ന പേരാണ് മോദിയുടെ വേഷത്തിന് നല്‍കിയിരിക്കുന്നത്.
ബംഗാളിലെ പ്രശസ്തനായ നടനായ കുനല്ജിത്ത് മിത്ര ബോളിവുഡിലും സാന്നിധ്യം അറിയിക്കാനാണ് ശ്രമിക്കുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് ബംഗാളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് കുനല്ജിത്ത് മിത്ര. പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മോദിയായി അഭിനയിക്കാന്‍ കഴിയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് കുനല്ജിത്ത് സിങ് പറയുന്നു. ചിത്രത്തിനായി നൂറ് ശതമാനം സമര്‍പ്പണം നല്‍കുമെന്നും കുനല്ജിത്ത് പറഞ്ഞു. സിനിമ ഈ വര്‍ഷം അവസാനം തിയേറ്ററുകളില്‍ എത്തും.
പ്രധാനമന്ത്രി് നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി എന്ന ചിത്രം തിയേറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിവേക് ഒബ്റോയി ആയിരുന്നു മോദിയായി അഭിനയിച്ചത്.
Discussion about this post