ജമ്മുകശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തു കളയുകയും,രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത വിഷയത്തില്‍ പ്രതികരിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടിയുമായി ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.കശ്മീരിലല്ല, പാക് അധീന കശ്മീരിലാണ് ഈ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതെന്നും, ആ പ്രശ്നം ഞങ്ങള്‍ വൈകാതെ പരിഹരിക്കുന്നുണ്ടെന്നുമാണ് ഗംഭീറിന്റെ മറുപടി.
Kashmiris must be given their due rights as per #UN resolution. The rights of Freedom like all of us. Why was @UN created & why is it sleeping? The unprovoked aggression & crimes being committed in Kashmir against #Humanity must be noted. The @POTUS must play his role to mediate
— Shahid Afridi (@SAfridiOfficial) August 5, 2019
”ഐക്യരാഷ്ട്ര സഭ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ കശ്മീരികള്‍ക്ക് ലഭിക്കണം. നമ്മള് അനുഭവിക്കുന്ന സ്വാതന്ത്ര്യം അവര്‍ക്കും ലഭിക്കണം. എന്തിനാണ് ഐക്യരാഷ്ട്ര സഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് യുഎന്‍ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പ്രകോപനമില്ലാതെ കശ്മീരികള്‍ക്ക് മേല്‍ ചെയ്തുകൂട്ടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കണം. അമേരിക്ക പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കണം” എന്നുമാണ് അഫ്രീദി തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടത്.
@SAfridiOfficial is spot on guys. There is “unprovoked aggression”, there r “crimes against humanity”. He shud be lauded 👏for bringing this up. Only thing is he forgot to mention that all this is happening in “Pakistan Occupied Kashmir”. Don’t worry, will sort it out son!!!
— Gautam Gambhir (Modi Ka Parivar) (@GautamGambhir) August 6, 2019
”പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ അവിടെ നടക്കുന്നു. ഇത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അഫ്രീദിയെ അഭിനന്ദിക്കണം. അവിടെ അഫ്രീദി മറന്നുപോയത് ഒരു കാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നത് പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതില്‍ നിങ്ങള്‍ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങള്‍ പരിഹരിക്കും മകനേ”, എന്നാണ് ഗംഭീര്‍ അഫ്രീദിക്ക് മറുപടിയായി പറയുന്നത്
Discussion about this post