ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമല്ല. ഇത് ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടൊപ്പം സൊനാക്ഷി സിന്‍ഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും വൈറലായിരിക്കുകയാണ്.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാനാകില്ല, ഞാൻ ആരാണെന്നറിയാമോ എന്നൊക്ക ചോദിച്ച് സൊനാക്ഷി പൊലീസിനോട് തർക്കിക്കുന്നതും വീഡിയോയിൽ കേൾക്കാം.
https://www.instagram.com/p/B0z2KhcnznZ/?utm_source=ig_web_copy_link
വീഡിയോ വൈറലായി മാറിയതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.ഇതോടെ അതൊരു പ്രമോഷണൽ വീഡിയോയാണെന്ന സംശയമാണ് ആരാധകര്‍ പങ്കുവെയ്ക്കുനന്ത്.
Discussion about this post