കശ്മീരിലും,ലഡാക്കിലും വമ്പൻ നിക്ഷേപങ്ങൾ നടത്താനൊരുങ്ങി റിലയൻസ് . ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയിൽ കശ്മീരിൽ വ്യവസായങ്ങൾ ആരംഭിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു .
മുംബൈയിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് കശ്മീരിലും ,ലഡാക്കിലും വമ്പൻ നിക്ഷേപങ്ങൾ നടത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചത് . അവിടെയുള്ള ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് .
ഇതനുസരിച്ച് പുതിയ പ്രഖ്യാപനങ്ങൾ നടത്തും . ഇതിനായി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു .കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയത് ഏറെ വികസനങ്ങൾക്ക് കാരണമാകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞിരുന്നു . കശ്മീരിന്റെ വികസനത്തിനാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് കൈമാറുന്നു.75 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോകെമിക്കല്‍ ബിസിനസില്‍മാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്.മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.
Discussion about this post