കാസര്‍കോട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കഴുത്തറുത്ത കൊല്ലപ്പെട്ട സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. ഇ പി ജയരാജനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് ബിജെപി ആര്‍എസ്എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു എന്ന് ഇപി ജയരാജന് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിപിഎംകാരനായതാണ് കൊലയ്ക്കു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ സാമുദായിക ഇടപെടല്‍ ഇല്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി.കുട്ടിയുടെ അച്ഛനോടുള്ള വ്യകത്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ വിഷയത്തില്‍ എന്‍എ നെല്ലിക്കുന്ന നടത്തിയ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന് വഴിവച്ചു. കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല പ്രതിപക്ഷത്തിന്റെ നിലപാടെന്നായിരുന്നു എംഎല്‍എയുടെ വാക്കുകള്‍
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നിയമസഭ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വച്ചു.
Discussion about this post