കബഡി ലീഗ് രണ്ടാം സീസണിനായി ഗാനം ചിട്ടപ്പെടുത്തി അമിതാഭ് ബച്ചന്. ഒരു ടെലിവിഷന്‍ ചാനലിന്റെ പരസ്യത്തിനായി ചിട്ടപ്പെടുത്തിയിരിക്കുന്ന ലെ പംഗ എന്ന ഗാനം പാടിയിരിക്കുന്നതും അമിതാഭ് ബച്ചനാണ്. ഇക്കാര്യം അമിതാഭ് തന്റെ ബ്ലോഗിലൂടെ സ്ഥിരീകരിച്ചു. ഹിന്ദി മറാത്തി എന്നീ ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്.
ചാനല്‍ പറഞ്ഞ തരത്തിലുള്ള ഈണമാണ് ആദ്യം ഗാനത്തിനായി ഉപയോഗിച്ചത്.എന്നാല്‍ കബഡി ലീഗിന്റെ
ആവേശം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന തരത്തിലേക്ക് അമിതാഭ് ഗാനം മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. പീയുഷ് പാണ്ഡേയാണ് ഗാനം രചിച്ചിരിക്കുന്നത്.
ജൂലൈ 18നാണ് കബഡി ലീഗ് ആരംഭിക്കുന്നത്. ബംഗലൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, പട്ന, പൂനൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Discussion about this post