പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിൽ എത്തി. യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് ഇന്ന് ഏറ്റുവാങ്ങും. യു.എ.ഇ യുടെ പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലുളള അവാർഡാണിത്.
യു.എ.ഇ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിക്കും. ഉഭയകക്ഷി, പ്രാദേശിക ,അന്തർദേശീയ കാര്യങ്ങൾ ചർച്ച ചെയ്യും. യു.എ.ഇയിലുളള ഇന്ത്യക്കാരെ ഉച്ചയ്ക്ക് 12.15 ന് അഭിസംബോധന ചെയ്യും.
യു.എ.ഇയിൽ റുപേ കാർഡ് പുറത്തിറക്കും. സിംഗപ്പൂരും, ഭൂട്ടാനും കഴിഞ്ഞാൽ യു.എ.ഇയും ബഹ്റൈനിലുമാണ് റുപേ കാർഡ് അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.30 ന് മോദിയെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ഉണ്ടാകും. രണ്ടിന് പ്രധാനമന്ത്രിയ്ക്ക് ബഹുമതി നൽകും.
Discussion about this post