ജമ്മു കാശ്മീരിൽ ഭീകരനെ സുരക്ഷാസേന പിടികൂടി. ദലിന ചൗക് മേഖലയിലാണ് സംഭവം. ട്രക്കിൽനിന്ന് ചെക്പോസ്റ്റിലെ പോലീസുകാർക്കെതിരേ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് എകെ 47 റൈഫിളും പിടിച്ചെടുത്തു.
കൂടുതൽ ഭീകരർ സ്ഥലത്തുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്
Discussion about this post