മുംബൈ: പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിന് ശനിയാഴ്ച മുംബൈയില്‍ തുടക്കം കുറിക്കും.ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്സും മുംബൈയും ഏറ്റുമുട്ടും.
എട്ട് നഗരങ്ങളുടെ പേരിലുള്ള ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. കാണികളുടെ എണ്ണംകൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കായിക മാമാങ്കമാണ് പ്രോ കബഡി ലീഗ്. സ്റ്റാര്‍ സ്പോര്‍ട്സിനാണ് കബഡി ലീഗിന്റെ സംപ്രേഷണാവകാശം നല്‍കിയിരിക്കുന്നത്.
Discussion about this post